livestoriesonline

Online updates

മണ്ണില്ലാ കൃഷി: സ്ഥലവും സമയവും പ്രശ്നമേയല്ല

SHARE

കോവിഡ്–ലോക്ഡൗൺ കാലത്ത് നഗരങ്ങളിലുള്ളവർ അടുക്കളത്തോട്ടങ്ങൾ വളർത്തിയത് ഒരു ശീലമായി മാറിയിട്ടുണ്ട്. ബാൽക്കണിയിൽ ഒന്നോ രണ്ടോ ഔഷധച്ചെടികൾ വളർത്തുന്നതും ഇപ്പോൾ സാധാരണമാണ്. പക്ഷേ, നഗരങ്ങളിൽ സ്ഥായിയായ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ചില വെല്ലുവിളികളുണ്ട്. സ്ഥലം കണ്ടെത്തുക മാത്രമല്ല ഇവിടെ പ്രശ്‌നം. ജലസേചനമടക്കമുള്ള കാര്യങ്ങൾ വലിയ പണച്ചെലവുണ്ടാക്കുകയും ചെയ്യും.

ഇപ്പോഴത്തെ ഭക്ഷ്യ വിതരണ മാതൃകകളും ആളുകളുടെ ആരോഗ്യത്തിനു വൻ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സമൂഹത്തിന് പ്രകൃതി സൗഹൃദവും രാസവസ്തുക്കൾ ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഒരു മലയാളിസംഘം രംഗത്തിറങ്ങിയത്.

സംരംഭകനും മോബ്‌മീയുടെ സഹ സ്ഥാപകനുമായ അശ്വിൻ രാമചന്ദ്രൻ, കനക പോളീപാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ നിതിൻകുമാർ, കാർഷിക സാങ്കേതികവിദ്യാ രംഗത്തു നിന്നു സംരംഭകയായി മാറിയ പാർവതി ശശികുമാർ, ഈ സംരംഭത്തിനായി പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് നിർമിത ബുദ്ധിയിൽ എം ടെക് ബിരുദമുള്ള അഖില രാംദാസ് എന്നിവർ ഈ നഗര ഹരിത ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് പ്ലാന്റ്മീ അഗ്രോ സൊല്യൂഷൻസ്.

ഭക്ഷണം പോഷക സമ്പുഷ്ടവും വിഷമില്ലാത്തതും ആണെന്ന് ഉറപ്പാക്കാനുള്ള ഫലപ്രദമായൊരു മാർഗമാണ് വീട്ടിലെ തോട്ടം. ഇതിനുള്ള ഏറ്റവും മികച്ച രീതികളാണ് പ്ലാന്റ്മീ അവതരിപ്പിക്കുന്നത്. ഗുണമേന്മ പരിശോധിച്ച വിത്തുകൾ, ഭാഗികമായി വളർത്തിയ ചെടികൾ തുടങ്ങിയവ കുറഞ്ഞ രീതിയിൽ മാത്രം സംരക്ഷണം മതിയെന്ന നിലയാണ് ലഭ്യമാക്കുന്നത്. വളർത്തുന്നവർക്കും ഉപഭോക്താക്കൾക്കും ഭക്ഷ്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്ലാന്റ്മീ മാനേജിങ് ഡയറക്ടറും സിഇഒയുമായ അശ്വിൻ രാമചന്ദ്രൻ പറഞ്ഞു.

ഉയർന്ന ചൂട്, തണുപ്പ്, കീടങ്ങളുടെ ആക്രമണം തുടങ്ങിയവയാണ് നഗരങ്ങളിലെ കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി. മികച്ച രീതിയിൽ സംരക്ഷണം നൽകാത്ത ടിൻഫോയിൽ മേൽക്കൂരകളാണ് പലരും ഉപയോഗിക്കാറുള്ളത്. പ്ലാന്റ്മീയുടെ പോളിഹൗസ് ഈ വെല്ലുവിളികൾക്കെല്ലാം ഒരൊറ്റ പരിഹാരം ലഭ്യമാക്കും. ഇതോടൊപ്പം മെച്ചപ്പെട്ട വായു സഞ്ചാരം കാറ്റ് പുറത്തേക്കു പോകാനുള്ള സൗകര്യം തുടങ്ങി, പഴവർഗങ്ങൾക്ക് ഗുണകരമായ അധിക നേട്ടങ്ങളും ലഭിക്കും.

Contact Details:+91 96454 22280, 9645422280, 9645422277