livestoriesonline

Online updates

ഒരിഞ്ചു സ്ഥലം പോലും പാഴാക്കിയില്ല; ബാങ്ക് മനേജരുടെ വ്യത്യസ്തമായ കൃഷികൾ

SHARE

എറണാകുളം കുണ്ടന്നൂർ ദേശീയപാതയോട് ചേർന്നുള്ള ഈ വീട്ടിലെ പുരയിടം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ആറു സെന്റിൽ പഴങ്ങളും പച്ചക്കറികളും പക്ഷിമൃ​ഗാദികളുമൊക്കെയായി ഒരു കൊച്ചു പറുദീസ. കൃഷിയിലൂടെ ആരോ​ഗ്യവും ആഹ്ലാദവും കണ്ടെത്തുകയാണ് ജോസ് ആന്റോയും കുടുംബവും. കാനറാ ബാങ്ക് മാനേജരായിരുന്ന ഇദ്ദേഹം വിരമിക്കലിനു ശേഷമാണ് മുഴുവൻ സമയവും കൃഷിയിലേക്ക് തിരിഞ്ഞത്.

ഔഷധ സസ്യങ്ങളായ തിപ്പലി, പനിക്കൂർക്ക, രാമച്ചം, ആടലോടകം, കൃഷ്ണതുളസി തുടങ്ങിയവയാണ് മുൻവശത്തുള്ള മുറ്റത്ത്. അലങ്കാരച്ചെടികൾ, ഓർക്കിഡ്, ചാമ്പ എന്നിയും മുറ്റത്തുണ്ട്. അധികം സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികൾ സൺഷേഡിന് താഴെയായി നട്ടുപിടിപ്പിച്ചിരിക്കുന്നു. സ്ഥല പരിമികൾ ഉള്ളതിനാൽ അടുക്കളയുടെ പുറംഭിത്തിയിൽ സ്റ്റാൻഡ് ഘടിപ്പിച്ച് അതിലാണ് ചെടികൾ വളർത്തുന്നത്. പന്ത്രണ്ടോളം ഇനത്തിലുള്ള ബി​ഗോണിയച്ചെടികൾ ഇവിടെ വളരുന്നു.സ്റ്റാൻഡിന് താഴെയായി മണിത്തക്കാളിയും ആന്തൂറിയവും നട്ടുവളർത്തിയിട്ടുണ്ട്.

രണ്ടുനില വീടിന്റെ മട്ടുപ്പാവിൽ ഡ്രമ്മിലാണ് കൃഷി. 50 ലിറ്റർ ശേഷിയുള്ള ഡ്രമ്മിൽ മണ്ണ് നിറച്ചാണ് പഴച്ചെടികൾ നട്ടുവളർത്തുന്നത്. വിവിധ തരത്തിലുള്ള പേരകൾ, നാരകം, ഇലന്തപ്പഴം, സീതപ്പഴം, ഡ്രാ​ഗൺഫ്രൂട്ട്, വിയറ്റ്നാം ഏർലി പ്ലാവ്, സ്ട്രോബെറി, ബുഷ്ഓറഞ്ച്, മാവ്, പയർ, അമരപ്പയർ, ഹൈബ്രിഡ് മുരിങ്ങ, വഴുതിന, വെണ്ട എന്നിങ്ങനെ നീളുന്നു കൃഷികൾ.

ഭിത്തിയോട് ചേർന്നുള്ള സ്ഥലത്ത് പിവിസി പൈപ്പിൽ കയർചുറ്റി കുരുമുളകും കൃഷി ചെയ്യുന്നു. ചാക്കിൽ മണ്ണി നിറച്ച് കാച്ചിൽ, അടതാപ്പ്, നനകിഴങ്ങ് എന്നിവയുമുണ്ട്. രണ്ടു ടാങ്കുകളിലായ മീനും ഞവണിക്കയും വളർത്തുന്നുണ്ട്. ഈ ടാങ്കുകളിലെ ജലമാണ് തോട്ടം നനയ്ക്കാനായി ഉപയോ​ഗിക്കുന്നത്.

വീടിന് പുറകുവശത്തായി കോഴികളെയും താറാവിനെയും വളർത്തുന്നു. കരിങ്കോഴികളും ടർക്കി കോഴികളും മണിത്താറാവുകളും ഉണ്ട്. കോഴിക്കൂട്ടിൽ നിന്ന് മുട്ട ശേഖരിക്കാനും തീറ്റകൊടുക്കുന്നതിനും പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കാഷ്ഠം ജൈവവളമായി ഉപയോ​ഗിക്കുന്നു. ബയോ​ഗ്യാസ് പ്ലാന്റിലെ സ്ലറിയാണ് ചെടികൾക്ക് വളമായി ഉപയോ​ഗിക്കുന്നത്. ചെടികളുടെ മുരടിപ്പ് മാറാനായി പുളിപ്പിച്ച കഞ്ഞിവെള്ളം സ്പ്രേ ചെയ്യാറുണ്ട്.

കൃഷിത്തോട്ടത്തിലെ കാഴ്ചകൾ കാണാം