livestoriesonline

Online updates

തിരക്കിനിടയിലും കൃഷി പരിപാലിക്കാൻ കിടിലൻ ആശയം

SHARE

സമയമില്ലാത്തവർക്കും കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും വളരെ എളുപ്പം പരിപാലിക്കാവുന്നതുമായ ഒരു പച്ചക്കറിത്തോട്ടം. കാർഷിക രം​ഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഓർ​ഗ ആയുർ.

രണ്ടുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന വിധമാണ് തോട്ടം ക്രമീകരിച്ചിരിക്കുന്നത്. തക്കാളി, പച്ചമുളക്, വഴുതിന, പയർ, ചീര, കാബേജ്, കോളിഫ്ലവർ എന്നിങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ എല്ലാത്തരം കൃഷികളും സാധ്യമാണ്.

വളരെ മികച്ച സേവനമാണ് ഓർ​ഗ ആയുറിലെ ജോലിക്കാരുടേത്. ആഴ്ചയിലൊരിക്കൽ ഫോണിൽ വിളിച്ച് കൃഷിയേക്കുറിച്ചും പരിപാലനത്തെക്കുറിച്ചും അന്വേഷിക്കും. ഫോട്ടോ ഷെയർ ചെയ്യുന്നതിന് അനുസരിച്ച് ചെടിയുടെ വളർച്ചയെക്കുറിച്ച് വിലയിരുത്തും. മാസത്തിലൊരിക്കൽ തോട്ടം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ പറഞ്ഞു തരും.

എല്ലാദിവസവും നനയ്ക്കേണ്ട ആവശ്യമില്ല. പത്തുദിവസത്തിലൊരിക്കൽ നനച്ചാൽ മതി. സ്ഥലപരിമിതി ഉള്ളവർക്കും നല്ല രീതിയിൽ സംരക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള കൃഷിത്തോട്ടമാണ് ഒറ്റ മണിക്കൂർ കൊണ്ട് ജോലിക്കാർ ക്രമീകരിക്കുന്നത്.

ചെടികൾക്കാവശ്യമായ വെള്ളം ഉണ്ടോയെന്ന് ഫോണിൽ കണക്ട് ചെയ്തിരിക്കുന്ന ആപ്പ് വഴി കൃത്യമായി മനസ്സിലാക്കാം. ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ അനുസരിച്ച് വളവും വെള്ളവുമെല്ലാം ആവശ്യാനുസരണം കൊടുത്താൽ മതി.

ഈ പച്ചക്കറി തോട്ടത്തന്റെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.