livestoriesonline

Online updates

ഭക്ഷ്യസുരക്ഷ ഔദാര്യമല്ല, അവകാശമാണ്: ഷെഫ് പിള്ള

SHARE

പ്രമുഖ ഫൈവ് സ്റ്റാര്‍ ഷെഫായ സുരേഷ് പിള്ള ഭക്ഷ്യസുരക്ഷ ആരുടേയും ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലെ ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

ഷെഫുമാരെല്ലാം നിത്യവും കുളിച്ച് വൃത്തിയായി അലക്കി തേച്ച യൂണിഫോം ഇട്ട് കൈ സോപ്പിട്ട് കഴുകി കിച്ചണിൽ കയറുന്നു. എക്സിക്യൂട്ടീവ് ഷെഫിന്റെ ഒരു ബ്രീഫിങ്ങിലാണ് തുടക്കം. വ്യക്തി ശുചിത്വമാണ് ഇവിടെ ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറയുന്നു.

തുടർന്ന് കിച്ചണിലെ എല്ലാ ഫ്രിഡ്ജിന്റെയും ഫ്രീസറിന്റേയും കോൾഡ് റൂമിന്റേയും താപനില പരിശോധിച്ച് അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുവിന്റെ ‍ഡേറ്റ് ടാ​ഗ് ചെക്ക് ചെയ്യുന്നു. അതിനോടൊപ്പം തലേദിവസം ഓർഡർ ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ​ഗുണനിലവാരവും താപനിലയും ഡെലിവറിയും പരിശോധിക്കുന്നു.

തലേദിവസം വൃത്തിയാക്കിയ എല്ലാ ജോലി സ്ഥലവും ഒരിക്കൽ കൂടി സാനിറ്റൈസ് ചെയ്യ്ത് ഡിഷ് വാഷറിലെ വെള്ളത്തിന്റെ താപനിലയും പരിശോധിക്കുന്നു. കത്തികളും കട്ടിം​ഗ് ബോർഡുകളുമെല്ലാം സാനിറ്റൈസ് ചെയ്യുന്നു. ഭക്ഷ്യസുരക്ഷ ആരുടേയും ഔദാര്യമല്ല, അവകാശമാണെന്നും ഷെഫ് സുരേഷ് പിള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.