livestoriesonline

Online updates

പൂന്തോട്ടത്തിലെ‌ താരമാണ് ബൗഹിനിയ

SHARE

വീട്ടുമുറ്റത്ത് പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം. അതും ഒരു ചെടിയിൽ തന്നെ മൂന്ന് നിറത്തിലുള്ള പൂക്കൾ. ആരെയും ആകർഷിക്കുന്ന നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്നു. അധികമാരും കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ചെടിയാണ് ബൗഹിനിയ.

ആദ്യം മഞ്ഞനിറത്തിലും പിന്നീട് ഓറഞ്ച് നിറത്തിലും ചുവപ്പ് നിറത്തിലേക്കും മാറുന്നു. നാലുമാസത്തോളമാണ് പൂക്കളുടെ കാലാവധി. അധികം പരിചരണമൊന്നും ആവശ്യമില്ലാത്ത ചെടിയാണ് ബൗഹിനിയ.

തണ്ടിനോട് ചേർന്ന് ഇലയുടെ അടുത്ത് നിന്നുമാണ് മൊട്ടുകൾ ഉണ്ടാകുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നിറയെ പൂക്കളുണ്ടാകും. കുരുമുളക് ചെടിയോട് സാദൃശ്യമുള്ള ഇവയ്ക്ക് താങ്ങി നിൽക്കാനുള്ള സംവിധാനം വേണം. പൂക്കളും ചെടികളും ഇഷ്ടപ്പെടുന്നവർക്ക് വളർത്താൻ പറ്റിയ നല്ലയൊരു ചെടിയാണ് ബൗഹിനിയ.

പൂന്തോട്ട പരിപാലനത്തെക്കുറിച്ചും വളം നിർമ്മിക്കുന്നതിനെക്കുറിച്ചും കൂടുതലറിയാൻ വീഡിയോ കാണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +91 99619 44054