livestoriesonline

Online updates

അമ്മയുടെ ഹോബി ഏറ്റെടുത്ത് മകൾ… അയേൺമോംഗർ സൂപ്പർ ഹിറ്റ്…

SHARE

ജയിലർ സിനിമയിൽ വിനായകന്റെ മാസ്സ് ഡയലോ​ഗ് പോലെ… ഇത് ചുമ്മാ ഹോബിയല്ല… ഹണ്ട്രഡ് പേർസന്റേജ് പ്രൊഫഷണൽ… മുപ്പത് വർഷങ്ങൾക്ക് മുൻപ് മേ​രി ജോൺ എന്ന വീട്ടമ്മ വിനോദത്തിനായി വീട്ടിലേക്ക് വേണ്ട അലങ്കാര വസ്തുക്കൾ ചെയ്തു തുടങ്ങിയതാണ്. വീട്ടിൽ വന്നവരെല്ലാം നല്ല അഭിപ്രായവും ഇതുപോലെ ഒരെണ്ണം അവർക്കും വേണമെന്ന ആവശ്യവും പറഞ്ഞപ്പോൾ മേരിയമ്മയിലെ കലാകാരി ഒരു ബിസിനസ്സുകാരിയായി മാറി. കൺസ്ട്രക്ഷൻ മേഖല കൈകാര്യം ചെയ്യുന്ന ഭർത്താവിന്റെ പൂർണ്ണ പിന്തുണയും കൂടിയായപ്പോൾ സംഭവം സൂപ്പർ ഹിറ്റ്…

86 വയസ്സുള്ള മേരി ജോൺ തേവരയിലെ തന്റെ വീടിന്റെ ഗാരേജിൽ നിന്നും ആദ്യമായി വീടിനും പൂന്തോട്ടത്തിനും വേണ്ടിയുള്ള വസ്തുക്കളാണ് നിർമ്മിച്ച് തുടങ്ങിയത്. ഭർത്താവ് സി.സി. ജോണിന്റെ ബിൽഡിംഗ് സ്ഥാപനത്തിലെ വെൽഡർമാരെ ഉപയോഗിച്ച് താൻ ഡിസൈൻ ചെയ്ത വസ്തുക്കൾ നിർമ്മിച്ച് വീടും പൂന്തോട്ടവുമെല്ലാം അലങ്കരിക്കുകയെന്നത് ഒരു ഹോബിയായിരുന്നു അന്ന്. പോട്ട് ഹോൾഡറുകൾ, കർട്ടൻ ഹോൾഡറുകൾ, നാപ്കിൻ ഹോൾഡറുകൾ, വാൾ ഹാംഗിങുകൾ… ഇവയൊക്കെ മുപ്പത് വർഷങ്ങൾക്ക് മുൻപ് കാണുന്നവർക്കൊക്കെ ഒരു പുതുമയായിരുന്നു.

മുപ്പത് വർഷങ്ങൾക്ക് മുൻപ് ആയേൺമോംഗർ എന്ന പേരിൽ തുടങ്ങിയ സംരംഭം ഇന്ന് വലിയൊരു ബ്രാൻഡായി വളർന്നു കഴിഞ്ഞു. തുടക്കത്തിൽ ഇഷ്ടപ്പെട്ട ഡിസൈനിലുള്ള ഉൽപന്നങ്ങളുടെ നിർമ്മാണം മാത്രമായിരുന്നു മനസ്സിൽ. എന്നാലിപ്പോൾ ഇരുമ്പും മരവും ചൂരലും ഉപയോ​ഗിച്ച് ‍ട്രെൻഡിനൊത്ത് വീട് അലങ്കരിക്കുന്നതിന് ആവശ്യമായ എല്ലാം ഇവിടെ നിർമ്മിക്കുന്നു. ആവശ്യക്കാരുടെ ഡിസൈൻ അനുസരിച്ച് നിർമ്മിച്ചു നൽകാനും മേരിയമ്മ റെഡിയാണ്. ബിസിനസ്സ് വികസിച്ചപ്പോൾ അമ്മയെ സഹായിക്കാനായി ചാർട്ടേഡ് അക്കൗണ്ടന്റായ മകൾ അനു അബ്രാഹവും കൂട്ടിനെത്തി.

ഇത്തവണത്തെ ക്രിസ്തുമസിന് ട്രെന്റിനൊത്ത് ചുവട് മാറ്റിയിരിക്കുകയാണ് ആയേൺമോംഗർ. മേരിയമ്മയും അനുവും ചേർന്ന് ക്രിസ്തുമസിനെ വരവേൽക്കാൻ നവംബർ മുതൽ തുടങ്ങിയിരിക്കുന്ന ക്രിസ്തുമസ് സെയിലിൽ മരത്തിലും ലോഹത്തിലും തീർത്ത ക്രിസ്തുമസ് ട്രീകളും, സ്നോമാനും, വിവിധ ആകൃതിയിലുള്ള ക്രിസ്തുമസ് റീത്തുകളും, നക്ഷത്രങ്ങളും, മാലാഖകളും പുൽക്കൂടുകളുമൊക്കെയായി ഏവരുടെയും മനം കവരുന്ന ഒരു ലോകം സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ.

ലോഹത്തിൽ തീർത്ത പൂമ്പാറ്റയുടെ ആകൃതിയിലുള്ള റീത്തും ഫ്ലാറ്റുകൾക്ക് അനുയോജ്യമായ വലിപ്പം കുറഞ്ഞ ടേബിൾ ടോപ് ട്രീകളും മരത്തിൽ തീർത്ത പുൽക്കൂടുകളും മരത്തടിയിൽ തീർത്ത മെഴുക് തിരികളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ക്രീയേറ്റീവായി ചിന്തിക്കുന്നവർക്കും വീട്ടിടങ്ങൾ ട്രെന്റിനൊത്ത് മാറ്റാൻ ആ​ഗ്രഹിക്കുന്നവർക്കും ഇവിടം നല്ലയൊരു ഓപ്ഷനാണെന്ന് അനു പറയുന്നു.

പൂന്തോട്ടം അലങ്കരിക്കുന്നതിന് ആവശ്യമായ ലോഹത്തിൽ തീർത്ത പക്ഷികളുടെ രൂപങ്ങൾ, മൂങ്ങകൾ, ഒട്ടകപ്പക്ഷി, മരംകൊത്തി, ഇരുമ്പ് വിളക്ക് ഷേഡുകൾ തുടങ്ങിയവ പോലുള്ള ഡിസൈനുകൾക്ക് ആവശ്യക്കാരേറെയാണ്. കട്ടിലുകൾ, ഡൈനിം​ഗ് ടേബിളുകൾ, കീ ഹോൾഡറുകൾ, മെഴുകുതിരി ഹോൾഡറുകൾ തടിയിലും ഇരുമ്പിലും നിർമ്മിച്ച് നേയിം പ്ലേറ്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്. എറണാകുളം തേവരയിലെ ജുമാ മസ്ദിജിന് എതിർ വശത്തായിട്ടാണ് ആയേൺമോം​ഗർ സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്നാൽ ആവശ്യമായ അലങ്കാര വസ്തുക്കൾ നേരിൽ കണ്ട് വാങ്ങാം. കൂടാതെ ഇൻസ്റ്റ​ഗ്രാം പേജ് വഴി ഓർഡർ ചെയ്യുന്നവർക്ക് കൊറിയർ ചെയ്തു നൽകാറുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 99956 94454