livestoriesonline

Online updates

പഴമയുടെ രുചികൾ വീണ്ടും നിറച്ച് ന്യൂജെൻ സംരംഭം

SHARE

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്കു വരെ കഴിക്കാൻ പറ്റുന്ന ഹെൽത്തിയായിട്ടുള്ള സ്നാകാണ് ബനാന ഫി​ഗ് ബിറ്റ്സ്. ഏത്തപ്പഴം ഇഷ്ടമല്ലാത്ത കുട്ടികൾ വരെ വളരെ ഇഷ്ടത്തോടെ കഴിക്കുന്നതാണ് ബനാന ഫി​ഗ്. പ്രിസർവേറ്റീവ്സോ പഞ്ചസാരയോ ചേർക്കാതെയാണ് ഇത് തയ്യാറാക്കുന്നത്. ആറുമാസത്തോളം കേടുകൂടാതെ ഇവ സൂക്ഷിക്കാൻ പറ്റും. ശർക്കര, തേങ്ങാപീര, കിസ്മിസ്, അണ്ടിപ്പരിപ്പ്, ഏലക്കാപ്പൊടി എന്നിവയെല്ലാം ചേർത്താണ് ബനാന ഫി​ഗ് വിളയിച്ചത് തയ്യാറാക്കുന്നത്.

ഏത്തപ്പഴം വഴറ്റി പായസം ഉണ്ടാക്കുന്നത് വളരെ ശ്രമകരമായ പണിയായതു കൊണ്ട് അധികമാരും മെനക്കെടാറില്ല. എന്നാൽ ബനാന ഫി​ഗ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന പായസം മിക്സും ഇവിടെയുണ്ട്. ബനാന ബിറ്റ്സ് ചൂടുവെള്ളത്തിൽ കുതിർത്തു വെച്ച് അരമണിക്കൂറിന് ശേഷം മിക്സിയിൽ അരച്ചെടുക്കുന്നു. ശേഷം ഉരുളിയിൽ ശർക്കരപാനിയും തേങ്ങാപാലും കിസ്മിസും അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും അരച്ചെടുത്ത പായസം മിക്സും ചേർത്ത് ഇളക്കിയാൽ പായസം തയ്യാർ.

ഇവ കൂടാതെ ചെറിയ പാക്കറ്റിലുള്ള ടോഫീ റാപുമുണ്ട്. കുട്ടികൾക്ക് സ്നാക്സ് ബോക്സിൽ സ്കൂളിൽ കൊടുത്തുവിടാവുന്ന വിധമാണ് തയാറാക്കിയിരിക്കുന്നത്. രണ്ടോ മൂന്നോ എണ്ണം കഴിച്ചാൽ വയറ് നിറയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജോലിക്കാർക്കൊക്കെ പ്രഭാത ഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ലെങ്കിൽ ഒന്നോ രണ്ടോ ബാ​ഗിൽ കരുതിയാൽ ഒരു നേരത്തേയ്ക്കുള്ള ആഹാരമായി. ദൂരയാത്ര പോകുന്നവർക്കും കൊണ്ടു പോകാൻ കഴിയുന്ന ആരോ​ഗ്യപ്രദമായ ഒരു സ്നാക്സാണ് ബനാന ഫി​ഗ്. നല്ലയൊരു എനർജി ബൂസ്റ്ററായ ഇവ ട്രക്കിം​ഗിന് പോകുന്നവർക്കും സൈക്ലിം​ഗിനു പോകുന്നവർക്കുമൊക്കെ കൊണ്ടുപോകാൻ വളരെ ഉപകാരപ്രദമാണ്.

പണ്ടു കാലങ്ങളിലുള്ളവർ ഏത്തപ്പഴം ധാരാളം ഉണ്ടായിരുന്ന സമയങ്ങളിൽ ഉണക്കി തയ്യാറാക്കിയിരുന്ന ഒരു വിഭവമായിരുന്നു ഇത്. ചെറുപ്പകാലങ്ങളിൽ മിക്കവരും ഇത് കഴിച്ച് മറന്ന ഒരു രുചിയാണ്. വെയിലത്ത് വച്ച് ഉണക്കിയായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാലിപ്പോൾ ഡ്രയറുകളിലോ ഓവനിലെ വെച്ച് ഉണക്കിയാണ് തയ്യാറാക്കുന്നത്. തേനോ പഞ്ചസാരയോ ചേർക്കാതെ പഴത്തിലുള്ള പ്രകൃതിദത്തമായ മധുരമാണ് ഇവയ്ക്ക് ഇത്ര രുചി നൽകുന്നത്.

ജൈവവളമുപയോ​ഗിച്ച് നാടൻ രീതിയിൽ നട്ടുപരിപാലിക്കുന്ന ഏത്ത വാഴത്തോട്ടങ്ങളിൽ നിന്നാണ് വാഴക്കുല ശേഖരിക്കുന്നത്. പഴുക്കാറായ വാഴക്കുലകൾ ആദ്യം പുകയുപയോ​ഗിച്ച് വാട്ടി എടുക്കുന്നു. അതിനുശേഷമാണ് ഓവനിൽ വെച്ച് ഉണക്കി എടുക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും ഓർ​ഗാനിക് ഷോപ്പുകളിലും ആമസോണിലും ബനാന ഫി​ഗ് ലഭ്യമാണ്.