livestoriesonline

Online updates

മുറ്റത്തും മട്ടുപ്പാവിലും നിറയെ പൂക്കൾ നിറഞ്ഞ വീട്

SHARE

പൂക്കൾ കണികണ്ടുണരാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ജിമ്മിയും കുടുംബവും എന്നും രാവിലെ ഉണരുന്നത് ആയിരത്തിലധികം പൂക്കൾ കണ്ടാണ്. കടലാസ് പൂക്കളെ ഏറെ സ്നേഹിക്കുന്ന ജിമ്മി നാൽപത് വർഷത്തോളമായി വ്യത്യസ്തങ്ങളായ ബോ​ഗൻവില്ല ചെടികളെ പരിപാലിക്കുന്നു. വീടിന്റെ ​പ്രവേശനകവാടത്തിൽ നിന്ന് തന്നെ പൂക്കൾ വസന്തം തുടങ്ങുകയാണ്. അവസാനമില്ലാത്ത ഈ പൂവസന്തം മട്ടുപ്പാവിൽ വരെ നിറഞ്ഞു നിൽക്കുകയാണ്.

ലോകത്തിന്റെ പലകോണിൽ നിന്നും ഇവിടെയെത്തുന്ന ചെടി ആരാധകരെ ഇരുകൈയും നീട്ടിയാണ് ജിമ്മിയും കുടുംബവും സ്വീകരിക്കുന്നത്. പൂക്കളേയും ചെടികളേയും സ്നേഹിക്കുന്ന ഇവർ ചെടിയോടും പൂക്കളോടുമുള്ള അതിയായ ആ​ഗ്രഹംകൊണ്ട് പലഘട്ടങ്ങളിലായി ശേഖരിച്ച് നിർമ്മിച്ചെടുത്തതാണ് ഈ തോട്ടം. മറ്റ് ചെടികളേക്കാൾ ഏറെയിഷ്ടം ബോ​ഗൻവില്ലകളോടാണ്. ആദ്യകാലത്ത് നാടൻ ഇനങ്ങളിലുള്ള ബോ​ഗൻവില്ല ചെടികളായിരുന്നു അധികവും. എന്നാൽ ഇപ്പോൾ ഹൈബ്രിഡ് വെറൈറ്റികളാണ്. നിറഞ്ഞുപൂക്കളുണ്ടാകുന്നതാണ് ഇവയുടെ പ്രത്യേകത. ബോ​ഗൻവില്ല ചെടികൾ വർഷങ്ങളോളം കേടുകൂടാതെ പരിപാലിക്കാൻ സാധിക്കുമെന്ന് ജിമ്മി പറയുന്നു.

ജിമ്മിയുടെ ബോ​ഗൻവില്ല ശേഖരണത്തിൽ ഏറ്റവും മികച്ച ഇനങ്ങളിലുള്ളതാണ് സൺറൈസും ആപ്പിൾ​ഗ്രീനും മിസ് വേൾഡും, ആഷ് വൈറ്റും. പരിചരണം തീരെ ആവശ്യമില്ലാത്തും ഒരുപാട് കാലം മറ്റുകേടുപാടുകളൊന്നുമില്ലാത്ത പുഷ്പിക്കുന്ന ചെടികളാണിവ. ബോ​ഗൻവില്ല ചെടികളുടെ പരിചരണത്തെക്കുറിച്ചും വളപ്രയോ​ഗത്തെക്കുറിച്ചും കൂടുതലറിയാൻ വീഡിയോ കാണാം. കൂടൂതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +91 96561 15586, 93884 13106