livestoriesonline

Online updates

ചിലവ് കുറഞ്ഞ ഓർക്കിഡ് കൃഷി സ്ഥലവും സമയവും ലാഭിക്കാം

SHARE

ജോലിയിൽ നിന്ന് വിരമിച്ച ശേഷം വീട്ടുമുറ്റത്ത് ചിലവ് കുറഞ്ഞ രീതിയിൽ ഓർക്കിഡ് ​ഗാർഡനൊരുക്കിയിരിക്കുകയാണ് രാധാകൃഷ്ണനും ഭാര്യ ഉഷയും. ആർക്കും എളുപ്പത്തിൽ നട്ടു പരിപാലിക്കാവുന്ന രീതിയിലാണ് ഇവരുടെ കൃഷി രീതികൾ.

ഓർക്കിഡ് കൃഷിക്ക് ഒരുപാട് പണച്ചെലവും അധ്വാനവും ഉണ്ടെന്നാണ് മിക്കവാറും ആളുകളുടെ വിചാരം. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിലുള്ള പരിപാലനവും വളപ്രയോ​ഗവുമൊക്കെയാണ് ഇവരുടെ തോട്ടത്തിൽ. മൂന്ന് ഇഞ്ച് വലിപ്പമുള്ള ഒരു പിവിസി പൈപ്പിലാണ് മുപ്പതോളം ഓർക്കിഡ് ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നത്.

ആദ്യം പൈപ്പിന്റെ മുക്കാൽ ഭാ​ഗത്തോളം കോൺക്രീറ്റ് ചെയ്ത് നിലത്തുറപ്പിക്കും. ശേഷം കോൺക്രീറ്റ് നിറച്ച ഭാ​ഗത്തായി പൈപ്പിൽ ഒരു ദ്വാരം ഇടും. ശേഷം പൈപ്പ് മുഴുവൻ ചാക്ക് ഉപയോ​ഗിച്ച് ചുറ്റികൊടുക്കും. ഇതിൽ ചുറ്റിയിരിക്കുന്ന ചാക്കിന്റെ മുകളിലാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്.

വെള്ളം നനയ്ക്കുമ്പോൾ പിവിസി പൈപ്പിന് മുകളിൽ വെള്ളം ഒഴിച്ച് കൊടുക്കും. അത് താഴെ കൊടുത്തിരിക്കുന്ന ദ്വാരത്തിലൂടെ തുള്ളി തുള്ളിയായി താഴേയ്ക്ക് ഒലിച്ചിറങ്ങി ചാക്ക് മുഴുവൻ നനയും. അങ്ങനെ ചെടികൾക്കാവശ്യമായ വെള്ളം ലഭിക്കുന്നു. വളപ്രയോ​ഗവും ഇങ്ങമെ തന്നെയാണ് ചെയ്യുന്നത്.

ഓർക്കിഡ് കൃഷിയെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും കൂടുതലറിയാൻ വീഡിയോ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +91 94006 91937