livestoriesonline

Online updates

ഓർക്കിഡ് പൂക്കൾ നിറഞ്ഞ ജെന്നിയുടെ പൂന്തോട്ടം

SHARE

പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി വ്യത്യസ്തയിനം ഓർക്കിഡുകളെ പരിപാലിക്കുകയാണ് ദമ്പതികളായ ജെന്നിയും സാജുവും. മുൻപ് വീട്ടുമുറ്റം നിറയെ നാടൻ ഇനത്തിലുള്ള ചെടികളായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഓർക്കിഡ് പൂക്കളോട് ഇഷ്ടം തോന്നിയത്. അതിനു ശേഷമാണ് വീടിന്റെ മുറ്റത്തിന് ഇരുവശത്തും പ്രത്യേക രീതിയിൽ ക്രമീകരിച്ച് സ്റ്റാൻഡുകളിൽ ഓർക്കിഡ് ചെടികളെ പരിപാലിക്കാൻ തുടങ്ങിയത്.

വ്യത്യസ്തയിനം ഓർക്കിഡ് ചെടികൾ എവിടെ കണ്ടാലും സാജു അത് ചോദിച്ച് വാങ്ങി വീട്ടിൽ കൊണ്ടുവരും. പിന്നീട് ചെടിയുടെ നടലും പരിപാലനവുമൊക്കെ ജെന്നിയുടെ ജോലിയാണ്. അങ്ങനെ വീട്ടുമുറ്റം നിറയെ ആയിരത്തിലധികം ഓർക്കിഡ് ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നിരവധി ആളുകളാണ് പൂക്കൾ കാണാനും അഭിനന്ദിക്കാനുമായി ദിവസവും ഇവരുടെ വീട്ടിലെത്തുന്നത്. ഓർക്കിഡ് ചെടികളെ കൂടാതെ നല്ലൊരു പഴത്തോട്ടവും വീടിനടുത്ത് നട്ടുപരിപാലിക്കുന്നുണ്ട് ഇവർ.

വ്യത്യസ്തയിനം ഓർക്കിഡ് പൂക്കളെക്കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കണ്ട നമ്പർ: 85 94 07 73 00